തിരുവനന്തപുരം : രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ആസ്ഥാനമായി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ പ്ലാറ്റ്ഫോമായ മൈഫിൻ പോയിന്റിന്റെ ഓഫീസിന്റെയും സ്റ്റുഡിയോ കോപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോളത്തലത്തിൽ കേരളത്തെ പോസറ്റീവായി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് താത്പര്യമില്ല. പോസിറ്റീവ് വാർത്തകൾ പാർശ്വവത്കരിക്കപ്പെടുകയും ഒറ്റപ്പെട്ട സംഭവങ്ങൾ പൊതുവത്കരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിനെതിരായ വാർത്തകൾ ഏത് ഭാഷായിലും ഉടൻ വിവർത്തനം ചെയ്ത് കൊടുക്കുന്ന രീതിയിലാണ് കര്യങ്ങൾ. ഇത്തരം രീതികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
Read Also : അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഹരണപ്പെടുകയും ചെയ്യുകയാണ്. ഇത് ഉൾക്കൊള്ളാൻ മാത്രമുള്ള വഴക്കം സംവിധാനങ്ങൾക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും അദ്ദഹം വ്യക്തമാക്കി.
Post Your Comments