പാലക്കാട് : പതിനഞ്ചു വയസ്സുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂരില്‍ ആണ് സംഭവം. കല്ലായി കുളമ്പ് സ്വദേശിനി നിത്യശ്രീയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. പത്താംക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു നിത്യശ്രീ. പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read Also : അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Post Your Comments