ജറുസലേം: സൈനിക ക്യാമ്പിനുള്ളിൽ കയറി മോഷണം നടത്തുന്നവരെ വെടിവെച്ച് വീഴ്ത്താനുള്ള അനുമതി നൽകി ഇസ്രായേൽ സേന. ജോർദാനും, ഈജിപ്തുമായുള്ള ഇസ്രായേൽ അതിർത്തിയിലൂടെ മയക്കു മരുന്ന്, ആയുധ കള്ളക്കടത്തുകാരെ തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവരെയുള്ള നിയമപ്രകാരം തങ്ങളുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടത്തിൽ മാത്രമേ സൈനികർക്ക് കവർച്ചക്കാർക്ക് നേരെ വെടിവെക്കാനുള്ള അനുമതി ഉണ്ടായിരുന്നുള്ളു.
Read Also: ആർഎസ്എസ് പ്രവർത്തകന്റെ വധം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരൻ കുഴഞ്ഞ് വീണ് മരിച്ചു
സൗത്തേൺ ഇസ്രായേലിൽ സൈനിക കേന്ദ്രങ്ങളിൽ വ്യാപകമായി കവർച്ച നടക്കുന്ന സാഹചര്യത്തിലാണ് ഭേദഗതി.സൈന്യത്തിന്റെ മെഷീൻ തോക്കുകൾ, ഗ്രനേഡുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ വർഷങ്ങളായി ഇസ്രായേൽ സൈനിക ക്യാമ്പുകളിൽ നിന്നും കവർച്ച ചെയ്യപ്പെടുന്നുണ്ട്. കള്ളക്കടത്തുകാരെ വെടിവെക്കാൻ അനുമതിയില്ലാത്തതിനാൽ കവർച്ച തടയാനും സാധിച്ചിരുന്നില്ല. കവർച്ച ചെയ്യപ്പെടുന്ന ആയുധങ്ങൾ വെസ്റ്റ് ബാങ്കിലെ തീവ്രവാദ ഗ്രൂപ്പുകളുടെ കൈവശം എത്തുമെന്നാണ് ഇസ്രായേൽ ഭയപ്പെടുന്നത്.
Post Your Comments