
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വീട്ടിൽ നിന്ന് അഞ്ചുപവന്റെ മാല മോഷ്ടിക്കാൻ ശ്രമം. തിരുവനന്തപുരത്ത് മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്.
Also Read:ഓട്സ് കൊണ്ട് തയ്യാറാക്കാം നല്ല അടിപൊളി കട്‌ലറ്റ്
അഞ്ചുതെങ്ങ് സ്വദേശിയായ ലോറന്‍സ് എന്നയാളാണ് മന്ത്രിയുടെ വീട്ടിൽ മോഷ്ടിക്കാനെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മോഷണശ്രമം വീട്ടുകാര്‍ പുറത്ത് പോയിരുന്ന സമയത്ത് ലോറന്‍സ് വീടിന്റെ പിന്‍വാതില്‍ വഴി അകത്ത് കടക്കുകയായിരുന്നു.
ലോറന്‍സ് വീടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു. മോഷണത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. ഇതോടെ കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍ തന്നെ ഇയാളെ പൊലീസിന് ഏല്‍പ്പിച്ചു.
Post Your Comments