Latest NewsNewsIndia

സൗന്ദര്യവസ്തുക്കളിലും ഹലാല്‍ കൊണ്ടുവന്ന് നടി സനാ ഖാന്‍

മുംബൈ : രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സാധാരണക്കാര്‍ കേള്‍ക്കാന്‍ തുടങ്ങിയ ഒരു പദമാണ് ഹലാല്‍. ആദ്യം ഭക്ഷണ പദാര്‍ത്ഥങ്ങളിലായിരുന്നു ഈ പദം ഉപയോഗിച്ചു തുടങ്ങിയത്. പിന്നീടത് ബേക്കറികളും ഹോട്ടലുകളും ഏറ്റെടുത്തു. ഇപ്പോള്‍ ഹലാല്‍ എന്ന വാക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും കൊണ്ടു വന്നിരിക്കുകയാണ് പ്രമുഖ നടി സനാ ഖാന്‍.

ആഡംബര ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും ചികിത്സകളുടെയും ഒരു നീണ്ട നിര തന്നെ സനാ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പ്പന്നങ്ങള്‍ പരമ്പരാഗത മേക്കപ്പില്‍ നിന്ന് വ്യത്യസ്തമായി, ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നാണ് സനാ ഖാന്‍ പറയുന്നത് . പന്നിയില്‍ നിന്നും മറ്റ് ഇസ്ലാം നിരോധിത വസ്തുക്കളില്‍ നിന്നും മുക്തമാണ് ഇവയെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച് വീഡിയോകളില്‍ പറയുന്നു . ഹലാല്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ ഐഷാഡോകള്‍, ഫൗണ്ടേഷനുകള്‍, നെയില്‍ പോളിഷുകള്‍ തുടങ്ങി സുഗന്ധദ്രവ്യങ്ങള്‍ വരെയുണ്ട്. ഇത് ആരൊക്കെ ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button