KeralaLatest NewsNews

തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും,ഈ ലിസ്റ്റിലേയ്ക്ക് ടി.എന്‍.ടി ചിട്ട്‌സും

ചിറ്റ്‌സ് ഉടമകളുടെ സകല സ്വത്തും ജപ്തി ചെയ്യാന്‍ ഉത്തരവ്,

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നടന്നത് വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും. ഹൈറിച്ച് തട്ടിപ്പിന് സമാനമായി കോടികളുടെ തട്ടിപ്പ് നടത്തിയ ടി.എന്‍.ടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമകളുടെയും സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

Read Also: ലെനോവോ യോഗ സ്ലീം 6 14ഐഎപി8 : ലാപ്ടോപ്പ് റിവ്യൂ

ബഡ്സ് ആക്ട് 2019 പ്രകാരം നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടര്‍ന്നുള്ള വില്‍പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി കളക്ട്രേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button