ആറളം: വെളിമാനത്തെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെളിമാനം കോളനിയിലെ അനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശി (19)നെയാണ് പൊലീസ് പിടികൂടിയത്. ആറളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് ആണ് കേസിനാസ്പദമായ സംഭവം. വെളിമാനത്തെ വീട്ടിൽ നിന്നും നാലു മൊബൈൽ ഫോണുകൾ ആണ് ഇയാൾ കവർന്നത്. അടിപിടി, മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
Read Also : ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ
ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, സബ് ഇൻസ്പെക്ടർ ഇ.എസ്. പ്രസാദ്, എ.എസ്.ഐ അബ്ദുൽ നാസർ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.
Post Your Comments