ചെന്നൈ: ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടലുടമയെ തല്ലിക്കൊന്നു. കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ കണ്ണന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെത്തി യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമൂസയുടെ തുകയും ഹോട്ടലുടമ മുത്തുകുമാര്‍ രേഖപ്പെടുത്തിയിരുന്നു.
താന്‍ സമൂസ കഴിച്ചിട്ടില്ലെന്ന് കണ്ണന്‍ പറഞ്ഞെങ്കിലും, കള്ളം പറയരുതെന്നായിരുന്നു മുത്തുകുമാറിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് കണ്ണന്‍ മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു. മധുര കെ പുദൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളേജിന് സമീപത്തെ ഹോട്ടലിലാണു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments