ThiruvananthapuramKeralaLatest NewsNews

പേമാരി, 4 മരണം: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യി​ൽ​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​ഷ​ട്ട​ർ​ 40​ ​സെ​ന്റീ​മീ​റ്റ​ർ​ ​ഉ​യ​ർ​ത്തി

തിരു​വ​ന​ന്ത​പു​രം​:​ ​​കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജ​ല​നി​ര​പ്പ് 141 അടി​ എത്തി​യതി​നാൽ ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടും​ ​തു​റ​ന്നേ​ക്കും.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​ഇ​ന്ന​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​വി​ളി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,മൂ​ന്നു​ ​ദി​വ​സം​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ള്ള​തി​നാ​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചു.

ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യി​ൽ​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​ഷ​ട്ട​ർ​ 40​ ​സെ​ന്റീ​മീ​റ്റ​ർ​ ​ഉ​യ​ർ​ത്തി.

മഴക്കെടുതിയിൽ ഇതുവരെ മരണം നാലായി. പ​ല​ ​ജി​ല്ല​ക​ളി​ലും​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​ശ​ന​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ക​ല്ലേ​ലി,​ ​മു​റി​ഞ്ഞ​ക​ൽ,​ ​കൊ​ടു​മ​ൺ,​ ​ഏ​നാ​ദി​മം​ഗ​ലം​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി.​ 11​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ആ​ള​പാ​യ​മി​ല്ല.​ ​ഇ​ടു​ക്കി​യിൽ മ​ല​യോ​ര​ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള​ ​രാ​ത്രി​കാ​ല​ ​യാ​ത്ര​ ​നി​രോ​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button