വാരാണസി : 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശിയില്‍ നിന്നും കാനഡയിലേക്ക് കടത്തിക്കൊണ്ട് പോയ മാതാ അന്നപൂര്‍ണ്ണ ദേവീ വിഗ്രഹം കാശി വിശ്വനാഥന്റെ മണ്ണിലേയ്ക്ക് തന്നെ അവസാനം തിരിച്ചെത്തി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയില്‍ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ പുന:പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അന്നപൂര്‍ണ്ണാ ദേവിയുടെ വിഗ്രഹം തിരിച്ച് ഭാരത മണ്ണിലെത്താന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
Read Also : ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗൂഡാലോചന നടത്തുന്നു: വിജി തമ്പി
അന്നപൂര്‍ണ്ണ ദേവിയുടെ വിഗ്രഹം കാശിയിലെത്തിച്ചതിന്റെ മുഴുവന്‍ അംഗീകാരവും നരേന്ദ്ര മോദിക്കാണെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. വിശ്വാസത്തെ തിരികെ എത്തിച്ച പ്രധാനമന്ത്രിക്ക് കാശിയിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ പേരില്‍ നന്ദിയറിയിക്കുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments