Latest NewsNewsHealth & Fitness

ചീരയുടെ ഗുണങ്ങൾ അറിയാം

രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി

ചീര കഴിക്കാന്‍ പലര്‍ക്കും മടിയാണ്. ചീര വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. വീട്ടില്‍ തന്നെ എളുപ്പത്തിൽ ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്. ചീരയ്ക്ക് നിരവധി ​ഗുണങ്ങളുണ്ട്.

രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Read Also : വായ്‌പ്പുണ്ണ്‌ : കാരണങ്ങൾ അറിയാം

സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം. മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും.

ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. ചീരയിലെ പോഷകങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button