Latest NewsNewsLife StyleHealth & Fitness

വായ്‌പ്പുണ്ണ്‌ : കാരണങ്ങൾ അറിയാം

നീറ്റലും വേദനയും ആണ്‌ പ്രധാന ലക്ഷണം.

കൗമാരപ്രായക്കാരില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്‌ വായ്‌പ്പുണ്ണ്‌ അഥവാ ആപ്‌തസ്‌ അള്‍സര്‍. ഇത്‌ പരീക്ഷാസമയങ്ങളിലും മറ്റും കൗമാരക്കാരെ വളരെയധികം അലട്ടാറുണ്ട്‌.

കവിളിന്റെ ഉള്ളിലും ചുണ്ടിന്റെ ഉള്ളിലും ഇളംമഞ്ഞനിറത്തിലോ ചുവപ്പുനിറത്തിലോ ഇവ കാണപ്പെടുന്നു. മോണയില്‍ അപൂര്‍വമായേ ഇവ കാണാറുള്ളൂ. നീറ്റലും വേദനയും ആണ്‌ പ്രധാന ലക്ഷണം.

അമിത ടെന്‍ഷന്‍, ചില ഭക്ഷണപദാര്‍ഥങ്ങള്‍, മാസമുറ, വൈറ്റമിന്റെ കുറവ്‌, ഉദരസംബന്ധമായ ചില അസുഖങ്ങള്‍ തുടങ്ങിയവ വായ്‌പ്പുണ്ണിന്‌ കാരണമാണ്‌. ഇതു കൂടാതെ ടൂത്ത്‌പേസ്‌റ്റ് മാറ്റി ഉപയോഗിക്കുമ്പോഴും സമാനമായ പ്രശ്‌നം കണ്ടുവരുന്നു.

Read Also : കൂര്‍ക്കംവലി മാറ്റാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

പുകവലി നിര്‍ത്തുന്നവരിലും വായ്‌പ്പുണ്ണ്‌ ഉണ്ടാകാറുണ്ട്‌. ഇതിന്‌ പ്രത്യേകം ചികിത്സയുടെ ആവശ്യമില്ല. 7-10 ദിവസത്തിനകം തന്നെ മറ്റ്‌ കാരണങ്ങളില്ലെങ്കില്‍ ഇവ അപ്രത്യക്ഷമാകും. മുറിവില്‍ പുരട്ടാനുള്ള മരുന്നുകള്‍ ലഭ്യമാണ്‌.

ഈ മരുന്നുകള്‍ അണുബാധ തടയുകയും വേദന കുറയ്‌ക്കുകയും ചെയ്യും. ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ വായില്‍ ഇടയ്‌ക്ക് കൊള്ളുന്നതും നല്ലതാണ്‌. വായ്‌പ്പുണ്ണുള്ളപ്പോള്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതും നല്ലതാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button