COVID 19Latest NewsNewsInternational

ചൈനയിലെ മാംസവ്യാപാര ശാലകൾ ലോകത്തിന് ഭീഷണിയാകുന്നു: വരാനിരിക്കുന്നത് കൊവിഡിനേക്കാൾ മാരകമായ രോഗങ്ങളുടെ കാലമെന്ന് വിദഗ്ധർ

ബീജിംഗ്: കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ മാംസ വ്യാപാര കേന്ദ്രങ്ങൾ മാറിയേക്കാമെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ടിൽ പറയുന്നു.

ഇരുപത് വർഷങ്ങൾക്ക് മുൻപ് ചൈനയിൽ മാരകമായ രോഗബാധകൾക്ക് കാരണമായ മരപ്പട്ടിയുടെ ഇറച്ചി ഇനിയും വിനയായേക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൈനയിലെ ചന്തകളിൽ വിൽക്കപ്പെടുന്ന ജനപ്രിയമായ മൃഗമാംസ ഇനങ്ങളിൽ ഭൂരിപക്ഷവും മാരകമായ വൈറസുകളുടെ ഉറവിടങ്ങളാണ് എന്നാണ് റിപ്പോർട്ട്.

ചൈനയിൽ വ്യാപകമായി ഭക്ഷിക്കപ്പെടുന്ന ജീവികളാണ് വവ്വാലുകൾ. ഇവയിലൂടെ നിപ്പ ഉൾപ്പെടെയുള്ള മാരകമായ വൈറസുകൾ പടർന്നു പിടിച്ചേക്കാമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പടരാൻ സാദ്ധ്യതയുള്ള മാരകമായ വൈറസുകളാണ് ഇനി വരാനിരിക്കുന്നതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ സിഡ്നി സർവ്വകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button