വാഷിംഗ്ടൺ: അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ പൂച്ച വിഭാഗത്തിൽ പെട്ട എട്ട് ജീവികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് കാരണമായിരുന്നു.
മൃഗശാലയിലെ ചില മൃഗങ്ങൾ ജലദോഷം, ചുമ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഇവയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ 12000 ത്തിലധികം മൃഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരു മാസത്തോളമായി മൃഗങ്ങൾക്ക് മാത്രമായി പ്രത്യേകം തയ്യാറാക്കിയ വാക്സിൻ മൃഗശാലയിൽ നല്കി വരുന്നുണ്ട്. ണ് രോഗബാധ സ്ഥിരീകരിച്ചത്. മനുഷ്യർക്ക് പുറമെ മൃഗങ്ങളിലേക്കും കൊവിഡ് പടർന്ന് പിടിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Post Your Comments