കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു.
പാലക്കാട് സ്വദേശിയാണ്. ഏറെ നാളുകളായി കാന്‍സര്‍ ബാധിതനായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.
പത്മ മേനോന്‍ ആണ് ഭാര്യ. നടന്‍ പൃഥ്വിരാജ് മരുമകനാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.
Post Your Comments