തിരുവനന്തപുരം: നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പാലക്കടവ് ഭാഗത്താണ് മൃതദേഹം കണ്ടത്.
നാട്ടുകാർ ആണ് സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നത് ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഒഴുക്കിൽ പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി : തൊഴിലാളി ബോധരഹിതനായി
അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ നെയ്യാറിലടക്കം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മഴ തുടരുന്നതിനാൽ മൃതദേഹം എടുക്കാനായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments