KozhikodeLatest NewsKeralaNattuvarthaNews

ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വിവാഹസദ്യ കഴിക്കാൻ പോയ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. പന്നിക്കോട്ടൂർ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത 11 പേർ ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന് രണ്ടരവയസുകാരൻ യാമിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് ശേഷം കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച മൂന്ന് കടകൾ ആരോഗ്യവകുപ്പ് ഇടപെട്ട് അടച്ചുപൂട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button