Latest NewsNewsIndia

മണിപ്പൂര്‍ ഭീകരാക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍

ചുരാചന്ദ്പ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാ ഫ്രണ്ടും ഏറ്റെടുത്തു.

സ്വന്തം ആളുകളെ സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് ഇരു സംഘടനകളും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രക്ഷോഭമാണിതെന്നും സംഘടനകള്‍ അവകാശപ്പെട്ടു.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. അസം റൈഫിള്‍സ് 46-ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, എട്ട് വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button