WayanadKeralaLatest News

ചന്ദനമരം മോഷ്ടാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു: സാഹസിക ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

സ്വിഫ്റ്റ് കാറും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

വയനാട്: സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ച് പരിധിയില്‍ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചന്ദനത്തടികള്‍ക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി. ഹരിലാല്‍ അറിയിച്ചു.

മലപ്പുറം പുല്ലാറ കുന്നുമ്മല്‍ മുഹമ്മദ് അക്ബര്‍ (30) മൊയ്ക്കല്‍ അബൂബക്കര്‍, (30), ചുണ്ടേല്‍ ആനപ്പാറ കുന്നത്ത് ഫര്‍ഷാദ് (28) എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടിയത്.
മരങ്ങള്‍ മുറിച്ച്‌ കടത്തുന്നതിനുപയോഗിച്ച്‌ കെ.എല്‍ 52 ഡി 2044 നമ്പര്‍ സ്വിഫ്റ്റ് കാറും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. മേപ്പാടി റെയ്ഞ്ചിനു കീഴില്‍ ചന്ദന മരങ്ങള്‍ സ്ഥിതി ചെയ്യുന്ന മുഴുവന്‍ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ രാത്രിയില്‍ വൈത്തിരി സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ രാത്രി പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. ഇവർ കാറുകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ കീഴ്പ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button