വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ പീഡനക്കേസ് പിൻവലിച്ചു. ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസാണ് പരാതി പിൻവലിച്ചത്. 2017 ജനുവരിയിലാണ് പത്ത് വർഷം മുൻപ് ട്രംപ് തന്നെ കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചുവെന്ന് സെർവോസ് പരാതി നൽകിയത്.
2007ൽ ജോലി സംബന്ധമായ വിഷയം സംസാരിക്കാൻ ലോസ് ആഞ്ചൽസിലെ ഹോട്ടലിൽ സെർവോസ് കാണാനെത്തിയപ്പോൾ ട്രംപ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ന്യൂയോർക്ക് മൻഹട്ടൻ കോടതിയിലാണ് ഇവർ കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്. കേസ് പിൻവലിക്കാൻ പണം വാങ്ങിയെന്ന ആരോപണം സെർവോസ് തള്ളിക്കളഞ്ഞു.
2016ൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പന്ത്രണ്ടോളം പേരാണ് പീഡനക്കേസുകളുമായി രംഗത്ത് വന്നത്. എന്നാൽ അദ്ദേഹം ഇവയെല്ലാം നിഷേധിച്ചിരുന്നു.
Post Your Comments