വടകര: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കള്‍ അറസ്റ്റില്‍. മണിയൂര്‍ മന്തരത്തൂരിലെ 28കാരിയും കാമുകന് തിരുവനന്തപുരം മുളമൂട് സ്വദേശി മഹേഷും ആണ് അറസ്റ്റിലായത്. വടകര പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മന്തരത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തയച്ച യുവതിയ്ക്ക് ആറും ഒമ്പതും വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. മഹേഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ജിം പരിശീലകനാണ് മഹേഷ്. ഇയാൾ യുവതിയുടെ വീടിനു സമീപമാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നുള്ള പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്.
Read Also : നല്ല അടിപൊളി ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും തയ്യാറാക്കാം
യുവതിയുടെ മുത്തച്ഛന് ഈ മാസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ യുവതിയെ ഈ മാസം ആറിന് രാവിലെ ബൈക്കുമായെത്തി മഹേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കര്‍ണാടകയില്‍ ഇവര്‍ ഒളിച്ചു താമസിക്കുന്നത് കണ്ടെത്തിയ പൊലീസ് അവിടെയെത്തിയിരുന്നു. എന്നാൽ പിടികൂടാനായില്ല, ഇവര്‍ കോയമ്പത്തൂരിലേക്ക് കടന്നിരുന്നു.
ഒടുവില്‍ വെള്ളിയാഴ്ച നെന്മാറയില് നിന്നാണ് ഇവരെ പിടികൂടിയത്. വടകര പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. പ്രതികളെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments