KozhikodeNattuvarthaLatest NewsKeralaNews

മക്കളെ ഉപേക്ഷിച്ച്‌ നാടുവിട്ടു : കമിതാക്കള്‍ അറസ്​റ്റില്‍

മ​ന്ത​ര​ത്തൂ​രി​ല്‍ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച യു​വ​തി​യ്ക്ക് ആ​റും ഒ​മ്പ​തും വ​യ​സ്സു​ള്ള ര​ണ്ട് പെ​ണ്‍മ​ക്ക​ളു​ണ്ട്

വടകര: മക്കളെ ഉപേക്ഷിച്ച്‌ മുങ്ങിയ കമിതാക്കള്‍ അറസ്​റ്റില്‍. മണിയൂര്‍ മന്തരത്തൂരിലെ 28കാരിയും കാമുകന്‍ തിരുവനന്തപുരം മുളമൂട് സ്വദേശി മഹേഷും ആണ് അറസ്റ്റിലായത്. വടകര പൊലീസ് ആണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

മ​ന്ത​ര​ത്തൂ​രി​ല്‍ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച യു​വ​തി​യ്ക്ക് ആ​റും ഒ​മ്പ​തും വ​യ​സ്സു​ള്ള ര​ണ്ട് പെ​ണ്‍മ​ക്ക​ളു​ണ്ട്. മ​ഹേ​ഷി​ന് ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട്. ജിം ​പ​രി​ശീ​ല​ക​നാ​ണ് മ​ഹേ​ഷ്. ഇയാൾ യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​ നി​ന്നു​ള്ള പ​രി​ച​യ​മാ​ണ് ഒ​ളി​ച്ചോ​ട്ട​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Read Also : നല്ല അടിപൊളി ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും തയ്യാറാക്കാം

യു​വ​തി​യു​ടെ മു​ത്ത​ച്ഛ​ന്‍ ഈ ​മാ​സം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ക്കാ​യി നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ ഈ ​മാ​സം ആ​റി​ന് രാവിലെ ബൈ​ക്കു​മാ​യെ​ത്തി മ​ഹേ​ഷ് കൂ​ട്ടിക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍ ഇ​വ​ര്‍ ഒ​ളി​ച്ചു ​താ​മ​സി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി​യിരുന്നു. എന്നാൽ പിടികൂടാനായില്ല, ഇ​വ​ര്‍ കോ​യമ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്നിരുന്നു.

ഒ​ടു​വി​ല്‍ വെ​ള്ളി​യാ​ഴ്ച നെ​ന്മാ​റ​യി​ല്‍ നി​ന്നാ​ണ് ഇവരെ പി​ടി​കൂടിയ​ത്. വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്ത പ്ര​തി​ക​ള്‍​ക്കെ​തി​രെ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്രതികളെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button