KozhikodeKeralaNattuvarthaLatest NewsNews

ഗ്രൂപ്പ് യോഗങ്ങള്‍ അംഗീകരിക്കില്ല, റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് മോശമായിപ്പോയി

കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം അതീവ ദുഃഖകരമാണെന്നും ആക്രമണം വളരെ മോശമായിപ്പോയെന്നും സുധാകരന്‍ പറഞ്ഞു.

Read Also : ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഡിസിസിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കെപിസിസി വീണ്ടും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് യോഗങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല. കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button