Latest NewsNewsTechnology

പ്രൈവസി ഗ്ലാസുമായി ആപ്പിള്‍

കാലിഫോർണിയ: യുഎസ്പിടിഒയിൽ ആപ്പിള്‍ അടുത്തിടെ പ്രൈവസി ഗ്ലാസ് എന്ന വിവരണത്തോടെ സമര്‍പ്പിച്ച ഒരു അപേക്ഷയാണ് ടെക്നോളജി ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ഐഫോണ്‍ തുറന്നു നോക്കിയാല്‍ അതിലെ ഉള്ളടക്കം അടുത്തു നില്‍ക്കുന്നവര്‍ക്കും കാണാം. ഇത് മറ്റാരുടെയും കണ്ണില്‍ പെടാതിരിക്കാതെ കണ്ണടയിൽ എത്തിക്കാനായിരിക്കും ശ്രമമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പേറ്റന്റ്‌ലി ആപ്പിളാണ് പുതിയ നീക്കത്തെ കുറിച്ചു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഒരു ഇലക്ട്രോണിക് ഉപകരണത്തില്‍ വിഷന്‍ കറക്ടഡായിട്ടുള്ള, അതായത് കണ്ണട ധരിക്കുന്നവരുടെ കാഴ്ച പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞു ഗ്രാഫിക്കല്‍ ഇന്‍പുട്ട് നടത്താന്‍ കഴിവുള്ള ഒരു സജ്ജീകരണത്തിനായുള്ള പേറ്റന്റ് അപേക്ഷയാണ് ആപ്പിൾ നല്‍കിയിരിക്കുന്നത്. കാഴ്ച പ്രശ്‌നങ്ങളുള്ള വ്യക്തി ഒരു കണ്ണട ധരിച്ച ശേഷം അതിനു മുകളില്‍ ആപ്പിളിന്റെ കണ്ണട ധരിക്കേണ്ടി വരില്ല.

Read Also:- എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം, നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍: ഹസന്‍ അലി

കൂടാതെ സാധാരണ ഗ്രാഫിക്കല്‍ ഇന്‍പുട്ടും ഗ്ലാസിനു നല്‍കാനായേക്കും. ആപ്പിളിന്റെ കണ്ണട ധരിക്കുമ്പോള്‍ തന്നെ ഉപയോക്താവിന്റെ കണ്ണിന്റെ പ്രശ്‌നങ്ങള്‍ ഗ്ലാസ് കണ്ടെത്തും. പിന്നീട് ആപ്പിളിന്റെ സ്വകാര്യതാ കണ്ണടയ്ക്ക് ഉപയോക്താവിന്റെ കാഴ്ചയ്ക്കനുസരിച്ച് തന്നെ കണ്ടെന്റ് മറ്റാരും കാണാതെ കാണിക്കാന്‍ കഴിയുമെന്നു കരുതുന്നു. ആപ്പിള്‍ കുറച്ചു കാലമായി ഒരു സ്മാര്‍ട് ഗ്ലാസ് നിര്‍മിക്കാനായി ശ്രമിക്കുന്നുണ്ട്. ഈ ഫീച്ചര്‍ കൂടി എത്തിയാല്‍ മൊത്തം സ്മാര്‍ട് ഗ്ലാസ് നിര്‍മാണ മേഖല വന്‍ മാറ്റത്തിലേക്ക് കടന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button