റിയാദ്: വിദേശത്ത് നിന്നും ചരക്കുകൾ കൊണ്ടു വരുന്ന ട്രക്കുകളുടെ കാലപ്പഴക്കം കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ. ഇത്തരം ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചു വർഷമായാണ് കുറയ്ക്കുന്നത്. സൗദി മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനി അഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ രാജ്യാന്തര ചരക്കുനീക്കത്തിന് അനുവദിക്കില്ല. നേരത്തെ പത്തു വർഷമായിരുന്നു ഇത്തരം വാഹനങ്ങളുടെ കാലാവധി.
Read Also: മണിപ്പൂര്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണം, ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഹെവി ട്രക്കുകളുടെ കാലനിർണയം സംബന്ധിച്ച തീരുമാനംഎടുത്തത്. നിയമം നടപ്പാക്കാൻ വേണ്ടി പൊതുഗതാഗത അതോറിറ്റിയെ ചുമതപ്പെടുത്തുകയും ചെയ്തു. മൂന്നര ടണ്ണിലധികം ഭാരം വഹിക്കുന്ന എല്ലാ ട്രക്കുകൾക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര് അറിയിച്ചു. നിർമാണ വർഷം മുതൽ അഞ്ച് വർഷം വരെയായിരിക്കും ഇനി ഇത്തരം വാഹനങ്ങളുടെ കാലാവധി. തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷമാണ് നിയമം നടപ്പാക്കുകയെന്നും അധികൃതർ അറിയിച്ചു.
Read Also: മസ്ജിദിൽ താമസിക്കാനും ഇമാമിനൊപ്പം പ്രാർത്ഥിക്കാനും അനുവദിച്ചില്ല : ഇമാമിന്റെ കൈ വെട്ടി മാറ്റി യുവാവ്
Post Your Comments