മൊറാദാബാദ്: ഇന്ത്യയെ രണ്ടായി വിഭജിച്ചതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് ആണെന്ന്
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുസ്ലീങ്ങളെയോ മുഹമ്മദാലി ജിന്നയേയോ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ഒവൈസി പറഞ്ഞു. മൊറാദാബാദിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അക്കാലത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നത്. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ് വിഭജനത്തിന്റെ ഉത്തരവാദിത്വം. ചരിത്രമറിയാത്ത ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അക്കാര്യത്തില്‍ വെല്ലുവിളിക്കുകയാണ്’, ഒവൈസി പറഞ്ഞു.
മുഹമ്മദലി ജിന്നയെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ വിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവ് ഒ.പി രാജ്ഭാറിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഒവൈസിയുടെ പ്രസംഗം
Post Your Comments