ഓറഞ്ച് ജ്യൂസ് ശരീരത്തിലെ നീർക്കെട്ടുകളെ ഒരു പരിധിവരെ തടയുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം. ‘അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ ജേണലിൽ ( പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനപങ്കുവഹിക്കുന്നതായി പഠനത്തിൽ പറയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ‘ഹെസ്‌പെരിഡിൻ’ എന്ന ബയോആക്ടീവ് സംയുക്തമാണ് നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നതെന്നും ഗവേഷകർ പറയുന്നു.
ടഫ് യൂണിവേഴ്സിറ്റിയിലെയും ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഓറഞ്ച് പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാവുന്ന വീക്കം കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് സഹായിക്കും.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഒരു കപ്പ് ഓറഞ്ച് ജ്യൂസ് ഉൾപ്പെടുത്തണമെന്നും ഗവേഷകർ പറയുന്നു. പുതിയ കണ്ടെത്തലിൽ കൂടുതൽ ആഴമേറിയ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഫ്‌ളോറിഡ ഡിപാർട്‌മെന്റ് ഓഫ് സിട്രസിലെ ഡയറ്റീഷ്യൻ ഗെയ്ൽ രാംപെർസോദ് അഭിപ്രായപ്പെട്ടു.
Post Your Comments