പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് മുസ്ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ലെന്ന് മുസ്ലിം ലീഗ്. മുസ്‍ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം വർഗീയ നീക്കമാണെന്നും ദേവസ്വം ബോർഡ് എന്തുകൊണ്ടാണ് പി.എസ്.സിക്ക് വിട്ട് കൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Also Read:പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത: മുഖ്യമന്ത്രി
മുസ്‍ലിം സമുദായത്തോടു മാത്രം സർക്കാർ വിവേചനം കാണിക്കുകയാണ്. വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം മുസ്‍ലിംകൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം മുസ്‍ലിംകൾക്ക് തന്നെ ആയിരിക്കണമെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ നവംബർ 20-ന് കോഴിക്കോട്ട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും ഇതിനായി മതസംഘടനകൾ ക്ഷണിക്കുമെന്നും സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പതിനായിരത്തിലേറെ തൊഴിലവസരങ്ങളുള്ള ദേവസ്വം ബോർഡ് എന്തുകൊണ്ടാണ് പി.എസ്.സിക്ക് വിടാത്തത്? ദേവസ്വത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡാണുള്ളത്. അതുപോലെ വഖഫ് ബോർഡിനും ഉണ്ടാക്കിക്കൂടേ? വഖഫിന് റിക്രൂട്ട്‌മെന്റ് ബോർഡ് വേണമെന്ന നിലപാടാണ് മുസ്‍ലിം ലീഗും സഖ്യകക്ഷിയായ കോൺഗ്രസും നിയമസഭയിൽ സ്വീകരിച്ചിട്ടുള്ളത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോടെ വഖഫ് ബോർഡിനു കീഴിലുള്ള പള്ളികളും മദ്രസകളും കൈകാര്യം ചെയ്യാൻ വഖഫിനെ പറ്റി അറിയാത്ത, മുസ്‍ലിംകൾ അല്ലാത്തവർ നിയമിക്കപ്പെടുന്ന സാഹചര്യമുണ്ടാകും’, പി.എം.എ സലാം പറഞ്ഞു.
Post Your Comments