KottayamNattuvarthaLatest NewsKeralaNews

പ്രണയനൈരാശ്യം, യുവതിയെ തട്ടിക്കൊണ്ടുപോയി വസ്ത്രം വലിച്ചുകീറി, വായില്‍ ഡീസലൊഴിച്ച് മർദ്ദിച്ചു: യുവാവ് അറസ്റ്റില്‍

സംഭവുമായി ബന്ധപ്പെട്ട് കൊല്ലാട് കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പില്‍ ജിതിന്‍ സുരേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: വഴക്കിട്ട് പിണങ്ങിപ്പോയ കൂട്ടുകാരിയെ ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വായില്‍ ഡീസലൊഴിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൊല്ലാട് കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പില്‍ ജിതിന്‍ സുരേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

പത്തൊന്‍പതുകാരിയായ പൂവന്തുരുത്ത് സ്വദേശിനിയും ജിതിനും നേരത്തെ പ്രണയത്തിലായിരുന്നു. യുവാവിന്റെ മോശം സ്വഭാവത്തെ തുടര്‍ന്ന് അടുത്തിടെ പെണ്‍കുട്ടി പിണങ്ങിപ്പോയി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ബലമായി ഓട്ടോയില്‍ കയറ്റി തട്ടിക്കൊണ്ടു പോയി.

Read Also : മോ​ഷ​ണ കേസിലെ പ്രതിയായ അ​സം സ്വ​ദേ​ശിയെ ക​ർ​ണാ​ട​ക​യി​ൽ പോ​യി പി​ടി​കൂ​ടി വ​ണ്ടൂ​ർ പൊ​ലീ​സ്

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി. ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും, മര്‍ദിക്കുകയും ബലമായി വായില്‍ ഡീസലൊഴിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഡീസല്‍ കുപ്പി തട്ടിത്തെറിപ്പിക്കുകയും ബഹളംവയ്ക്കുകയും ചെയ്തപ്പോൾ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതി പെണ്‍കുട്ടിയെ വീണ്ടും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി വീടിനു സമീപം ഇറക്കിവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button