ദുബായ്: രോഗബാധിതനായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനം നൽകി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ തകർപ്പൻ പ്രകടത്തിനു മുൻപ് രോഗബാധിതനായി ഐസിയുവിലായപ്പോൾ ചികിത്സിച്ച മലയാളി ഡോക്ടർക്കാണ് മുഹമ്മദ് റിസ്‌വാൻ സമ്മാനം നൽകിയത്. തന്റെ കയ്യൊപ്പിട്ട ജഴ്‌സിയാണ് അദ്ദേഹം ഡോക്ടർക്ക് സമ്മാനിച്ചത്.
Read Also: പശുഫാമിൽ നിന്ന് ഇരുചക്രവാഹനവും പണവുമായി മുങ്ങി : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ തൊണ്ടയിലെ അണുബാധയുമായാണ് റിസ്‌വാൻ എത്തിയത്. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. സഹീർ സൈനുലാബ്ദീനാണ് റിസ്‌വാനെ ചികിത്സിച്ചത്. തൊണ്ടയിലെ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണെന്നും ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടു മറികടന്നാണു റിസ്വാൻ ടീമിനൊപ്പം ചേർന്നതെന്നും ഡോ. സഹീർ അറിയിച്ചു.
തനിക്ക് ടീമിനൊപ്പം ചേർന്നു കളിക്കണമെന്നായിരുന്നു തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും റിസ്‌വാൻ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം ഭേദമായ ശേഷം വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങി റിസ്‌വാൻ പാക് ടീമിലെ ടോപ് സ്‌കോററായിരുന്നു.
Read Also: പരമശിവൻ പ്രപഞ്ചത്തെ മുഴുവൻ വിഴുങ്ങിയെന്ന വിചിത്രകഥയുമായി രാഹുൽ ഗാന്ധി: പാണ്ഡിത്യം അപാരമെന്ന് ബിജെപി
Post Your Comments