ദുബായ്: ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ഇത് പിതൃശൂന്യത, സ്വന്തം നാടിനെ അപമാനിക്കുന്നു: സംസ്ഥാന കാർട്ടൂൺ അവാർഡിനെതിരെ കെ. സുരേന്ദ്രൻ
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർപോർട്ടിൽ ദ്രുതഗതിയിലുള്ള ആർടി-പിസിആർ ടെസ്റ്റ് ആവശ്യകത നീക്കം ചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നതും ഇന്ത്യൻ വാക്‌സിനുകൾക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതും കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്.
Post Your Comments