തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി പി.കെ ശ്രീമതി വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അനുപമയുമായുള്ള സംഭാഷണത്തിലാണ് പി.കെ ശ്രീമതിയുടെ വെളിപ്പെടുത്തൽ. ശബ്ദരേഖ പുറത്തുവന്നതോടെ സംഭവത്തിൽ വിശദീകരണവുമായി അനുപമ രംഗത്ത്. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അനുപമ പറയുന്നു.
Also Read:പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത: മുഖ്യമന്ത്രി
‘മുഖ്യമന്ത്രിയെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍ എന്റെ പരാതി നേരിട്ട് എത്തിയിട്ടുണ്ടാവില്ല. ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഇവരെല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തേയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിനും ഒന്നും ചെയ്യാന്‍ കഴിയാതെ പോയത്’ അനുപമ വ്യക്തമാക്കി.
ദത്ത് നടപടി മാധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്നും, അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവശേഷം ആശുപത്രിയിൽ നിന്ന് പോകുന്ന വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി.
Post Your Comments