ന്യൂയോർക്ക്: സെര്‍ച്ച് ഹിസ്റ്ററി മായ്ച്ചു കളയാന്‍ മൂന്ന് ലളിതമായ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുകയാണ് യൂട്യൂബ്. യൂട്യൂബിലെ വ്യൂ ഹിസ്റ്ററി, സെര്‍ച്ച് ഹിസ്റ്ററി എന്നിവ താൽക്കാലികമായോ സ്ഥിരമായോ മായ്ച്ചു കളയാനുള്ള സംവിധാനം നിലവിലുണ്ട്. ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാനും ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. യൂട്യൂബില്‍ നിങ്ങള്‍ കാണുന്ന വിഡിയോകളെപ്പറ്റി മറ്റുള്ളവര്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതെങ്ങനെ എന്ന് മനസിലാക്കാം.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് ആപ്പ് തുറക്കുക. സെറ്റിങ്സ് ടാബ് തുറക്കുക. ഇതിനായി മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിങ്സ് തുറക്കാം. ലിസ്റ്റില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് പ്രൈവസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യൂട്യൂബിലെ സെര്‍ച്ച് ഹിസ്റ്ററി മായ്ക്കുന്നതിന്, ലിസ്റ്റിലെ രണ്ടാമത്തെ ഓപ്ഷനായ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ ഒരു പോപ്പ്-അപ്പ് സന്ദേശം തെളിയും. അവിടെ ഡിലീറ്റ് സെര്‍ച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. യൂട്യൂബിലെ നിങ്ങളുടെ ഇതുവരെയുള്ള സെര്‍ച്ച് ഹിസ്റ്ററി പൂര്‍ണ്ണമായും ഡിലീറ്റാവും.
Read Also:- ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ..!!
ഏതെങ്കിലുമൊരു ബ്രൗസറില്‍ യൂട്യൂബ് തുറക്കുക. നിങ്ങളുടെ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. യൂട്യൂബ് ഐക്കണിന് സമീപം വലതുവശത്ത് പ്രദര്‍ശിപ്പിക്കുന്ന ഇടത് കോണിലുള്ള മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഹിസ്റ്ററി ഓപ്ഷന്‍ തിരഞ്ഞെടുത്ത് സെര്‍ച്ച് ഹിസ്റ്ററിയില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പൂര്‍ണ സെര്‍ച്ച് ഹിസ്റ്ററി ദൃശ്യമാകും. ഡിലീറ്റ് ചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന വിവരം സെലക്ട് ചെയ്യുക. എല്ലാം ഡിലീറ്റ് ചെയ്യാന്‍ സെലക്ട് ഓള്‍ ക്ലിക്ക് ചെയ്താല്‍ മതി. ഉടന്‍ ഇതുവരെയുള്ള സേര്‍ച്ച് ഹിസ്റ്ററി ഡിലീറ്റാവും.
Post Your Comments