തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിതീവ്രമഴ, കനത്ത മഴയില്‍ തലസ്ഥാന നഗരി വെള്ളത്തിലായി. ജില്ലാകളക്ടര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയായ അമ്പൂരിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പല വീടുകളില്‍ നിന്നും ആളുകള്‍ ക്യാമ്പിലേക്ക് വരാന്‍ വിസമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പോലീസിന്റെ സഹായത്തോടെയാണ് ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നത്. അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.
Read Also : കനത്ത അന്തരീക്ഷ മലിനീകരണം: ദില്ലിയിൽ നിയന്ത്രണം; സ്കൂളുകൾ ഒരാഴ്ച തുറക്കില്ല
അതേസമയം, തലസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയുടേയും ആന്റണി രാജുവിന്റെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. പോലീസും- അഗ്‌നിശമന സേനാ വിഭഗങ്ങളുള്‍പ്പടെ എല്ലാ സേനകളും ജാഗ്രതയിലാണെന്ന് യോഗം വിലയിരുത്തി. പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി വെക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. നാശനഷ്ടങ്ങള്‍ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കും. വകുപ്പുകള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും അവയുടെ നമ്പറുകള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും.
Post Your Comments