മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: ഉടമ ഹംസയടക്കം നാലുപേർ പിടിയിൽ

മലപ്പുറം: വേങ്ങരയില്‍ നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്റെ ഉടമയും 3 ജീവനക്കാരുമാണ് പിടിയിലായത്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്.

ഉടമ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ.ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) അന്യസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.

പാകിസ്ഥാനെതിരായ ഓസീസ് വിജയം ആഘോഷിച്ച് യുവതി: നഗ്നഫോട്ടോയും കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു

സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്നാണെന്നും ആദ്യമായി ആണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇവിടെനിന്നും 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ബീഡി കമ്പനി എന്ന വ്യാജേനയാണ് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.

 

Share
Leave a Comment