Latest NewsNewsInternational

‘പാകിസ്ഥാനിൽ ഓരോ ദിവസവും ശരാശരി 8 കുഞ്ഞുങ്ങൾ വീതം പീഡനങ്ങൾക്ക് ഇരയാകുന്നു‘: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

മുൻ വർഷത്തേക്കാൾ നാല് ശതമാനം കേസുകൾ വർദ്ധിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഓരോ ദിവസവും ശരാശരി  എട്ട് കുഞ്ഞുങ്ങൾ വീതം പീഡനങ്ങൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ ബാലപീഡനങ്ങൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,960 കേസുകളാണ്.

Also Read:‘താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കക്കും സഖ്യരാഷ്ട്രങ്ങൾക്കും ഭീഷണി‘: റിപ്പോർട്ട്

2,960 ബാലപീഡനക്കേസുകളിൽ 1,510 എണ്ണത്തിൽ പെൺകുട്ടികളും 1,450 എണ്ണത്തിൽ ആൺകുട്ടികളുമാണ് ഇരകളെന്ന് ഇസ്ലാം ഖബർ റിപ്പോർട്ട് ചെയ്യുന്നു. തട്ടിക്കൊണ്ട് പോകൽ, പ്രകൃതി വിരുദ്ധ പീഡനം, ബലാത്സംഗം, കൂട്ടബലാത്സംഗം, ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അമ്പത് ശതമാനം കേസുകളിലും കുട്ടികൾക്ക് പരിചയമുള്ളവർ തന്നെയാണ് പ്രതികൾ എന്നതാണ് ശ്രദ്ധേയം.

ഏറ്റവും കൂടുതൽ കേസുകൾ പാക് പഞ്ചാബിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സിന്ധ്, ഖൈബർ പക്തൂൺക്വ, ഇസ്ലാമാബാദ്, ബലൂചിസ്താൻ എന്നീ പ്രദേശങ്ങളാണ് തൊട്ട് പിന്നിൽ. 2019ൽ 2,846 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിൽ നിന്നും നാല് ശതമാനത്തിന്റെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button