തിരുവനന്തപുരം: 2020-ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള എക്സൈസ് മെഡലുകൾ നവംബർ 16 ചൊവ്വാഴ്ച്ച വിതരണം ചെയ്യും. ഉച്ച കഴിഞ്ഞ് 3.30 ന് എക്സൈസ് ആസ്ഥാനത്ത് വച്ചാണ് മെഡൽ വിതരണം ചെയ്യുന്നത്. എൻഫോഴ്സ്മെന്റ് മേഖലയിലും, ഇൻവെസ്റ്റിഗേഷൻ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച 24 പേരാണ് 2020 ലെ എക്സൈസ് മെഡലിനു അർഹരായിട്ടുള്ളത്.
മെഡൽ ലഭിച്ച ഉദ്യോഗാസ്ഥരിൽ രണ്ട് ജോയിന്റ് എക്സൈസ് കമ്മീഷണർമാർ, രണ്ട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാർ, നാല് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ, അഞ്ച് എക്സൈസ് ഇൻസ്പെക്ടർമാർ, ആറ് പ്രിവന്റീവ് ഓഫീസർമാർ, നാല് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു എക്സൈസ് ഡ്രൈവർ എന്നിവർ ഉൾപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുക്കുന്ന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ചടങ്ങ് എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ലൈവ് ആയി കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ അറിയിച്ചു.
Post Your Comments