ഡല്‍ഹി: ഐഎസ് പോലെ ഭീകരവാദമാണ് ഹിന്ദുത്വയെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളുടെ പിന്തുണ കിട്ടില്ലെന്നും ജിഹാദികളുടെ പിന്തുണ മാത്രമേ ലഭിക്കുകയുള്ളൂ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി ഇതിനെ പിന്തുണച്ചത് പക്വതയില്ലാത്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം പകര്‍ന്ന് കിട്ടിയതെന്നും തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ഖുര്‍ഷിദിന്റെ ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട് മാത്രമാണെന്നും അബദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഹിന്ദുത്വ ഐസ്സ് പോലെ ഭീകരവാദമാണെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം
ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ്.
ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മഹാസംസ്‌കാരത്തെ നിന്ദിച്ച സല്‍മാന് വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യന്‍ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ല. ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം. അതിനെ നായികരിച്ചതിലൂടെ രാഹുല്‍ തന്റെ രാഷ്ട്രീ അപക്വതയാണ് പ്രകടിപ്പിച്ചത്.
ഗുലാംനബിയെ പ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കി ചില പുത്തന്‍ കൂട്ടുകാര്‍ കൊപ്പം കഴിയുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ എല്ലാമത ദര്‍ശനങ്ങളും സംഗമിക്കുന്ന സംസകാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാഥന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ്. സ്വാമി വിവേകാന്ദന്‍ ലോകത്തെ പഠിപ്പിച്ചത് ഹിന്ദുത്വ ഒരു മതമല്ല ജീവിതരീതിയാണ് എന്നാണ് എന്റെ സ്വപനത്തിലെ ഇന്ത്യ രാമ രാജ്യമാണ് എന്ന് ഗാന്ധി പറഞ്ഞത് ധര്‍മ്മവും, നീതിയും ഉള്ള ഒരു ഭരണം സ്വപ്നം കണ്ടത് കൊണ്ടാണ് …
ഈ പൈതൃതകത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടക്കാനാണ് മിസ്റ്റര്‍ രാഹുല്‍ ഇന്ത്യ മതേതര രാജ്യമായത് മുത്തശ്ശി ഇന്ദിര എകാധിപതിയായി ഭരിച്ച കാലത്ത് ഭരണഘടനയില്‍ അങ്ങിനെയൊരു വാക്ക് എഴുതി പിടിപ്പിച്ചത് കൊണ്ടല്ല. ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ സെമിറ്റിക്ക് മതങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിനേയും കൂപ്പ് കൈയ്യോടെ സ്വീകരിച്ചത്
ഈ നാടിന്റെ മഹാദര്‍ശനങ്ങളുടെ ഭാഗമായിട്ടാണ്.
ഇന്ത്യ ഹിന്ദുക്കള്‍ അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിനില്‍ക്കുകയുള്ളൂ. സമീപകാല ചരിത്രത്തില്‍ നിന്നു നമ്മുടെ അയല്‍പക്കത്ത് നിന്ന്
നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ് ഇതുപോലെ മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയത്. ഈ ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ്.
വേദ വചനങ്ങള്‍ പഠിപ്പിച്ചത് തന്നെയാണ് ശരി
ലോകാ സമസ്താ സുഖിനോ ബവന്തു. ആ വലിയ തത്വത്തിന്റെ അടിത്തറ ഹിന്ദുത്വമാണ്.
സല്‍മാന്‍ ഖുര്‍ഷിദ് ബൊക്കോ ഹറാമ് നോട് ഹിന്ദുത്വയെ സാദൃശ്യപ്പെടുത്തിയ നിങ്ങളുടെ ബുദ്ധിക്ക് എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്.
Post Your Comments