ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പന്ത്രണ്ട് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. മരീബ് അബ്ബാസ് എന്ന പെൺകുട്ടിയെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
മരീബിന്റെ വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ ആരും അറിയാതെ കടത്തിക്കൊണ്ടു പോകുകയും തുടർന്ന് മതം മാറ്റി വിവാഹം കഴിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടാനോ പെൺകുട്ടിയെ മോചിപ്പിക്കാനോ ഇതുവരെ ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ ഇത്തരത്തിൽ തുടരുകയാണ്. ഇതിനെതിരെ അധികാരികൾ മൗനം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭ വരെ ഇടപെടൽ നടത്തിയിരുന്നു.
Post Your Comments