KeralaLatest NewsNews

തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത് കുറച്ചു: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനവ്

വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനവ് . ഇന്നലെ രാത്രി വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് നേരിയ തോതിൽ ഉയരാനിടയാക്കിയത്. നിലവിൽ അണക്കെട്ടിൽ 138.95 അടി വെള്ളമുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു.

Read Also: ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം

എന്നാൽ കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേർപകുതിയാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

shortlink

Post Your Comments


Back to top button