ThiruvananthapuramKeralaLatest NewsNews

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്റ്റാലിന്‍: നന്ദി അറിയിച്ച് മലയാളികള്‍

എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കേരളത്തില്‍ നിന്നുള്ള ആളുകള്‍ നന്ദി അറിയിച്ചു കൊണ്ട് കമന്റ് ചെയ്യുകയാണ്

തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിന്‍. കേരളത്തില്‍ അടുത്തിടെ ഉണ്ടായ കാലവര്‍ഷ കെടുതിയും പ്രകൃതി ദുരന്തങ്ങളും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് കത്തയച്ചിരുന്നത്.

Read Also : പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം

ഈ കത്തിനാണ് എംകെ സ്റ്റാലിന്‍ മറുപടി നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍, ജനങ്ങള്‍ക്കും കേരളത്തിനും തമിഴ്‌നാടിനും ദോഷമില്ലാത്ത സ്വീകാര്യമായ തീരുമാനം എടുക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ച എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കേരളത്തില്‍ നിന്നുള്ള ആളുകള്‍ നന്ദി അറിയിച്ചു കൊണ്ട് കമന്റ് ചെയ്യുകയാണ്. എംകെ സ്റ്റാലിന്‍ മികച്ച നേതാവാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമോയെന്നുമാണ് കമന്റ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക മനസിലാക്കുന്നുവെന്ന് സ്റ്റാലിന്‍ പറയുമ്പോഴും വിഷയത്തില്‍ ചിലര്‍ അനാവശ്യ ഭീതി ഉണ്ടാക്കുകയാണെന്നാണ് പിണറായി വിജയന്‍ പറയുന്നതെന്നും അങ്ങനെയെങ്കില്‍ ഇതിലാര ഇപ്പൊ കേരള മുഖ്യനെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button