Latest NewsNewsIndia

വനിതാ എസ്ഐയുടെ പരിശ്രമം വിഫലമായി: തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25കാരന്‍ മരണത്തിന് കീഴടങ്ങി

ചെന്നൈ: കനത്ത മഴയ്ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. 25കാരനായ ഉദയ് കുമാറാണ് മരിച്ചത്. ചെന്നൈയിലെ ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് അബോധാവസ്ഥയില്‍ കണ്ട ഉദയകുമാറിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എസ്ഐയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ആശുപത്രിയിലെത്തിച്ച യുവാവ് വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പോലീസ്അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button