കൊച്ചി: ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കിയ എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്‌കൂളിന് കൈയ്യടിച്ച് മല്ലു അനലിസ്റ്റ്. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം അഭിനന്ദാർഹമാണെന്ന് മല്ലു അനലിസ്റ്റ് മാതൃഭൂമി ഓണ്‍ലൈനോട് വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതി കൊണ്ടുവരുന്നത് നല്ലൊരു തുടക്കമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് മല്ലു അനലിസ്റ്റ് പറയുന്നു. യൂണിഫോമിന്റെ കാര്യത്തില്‍ വല്ലാത്തൊരു ലിംഗവിവേചനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
Also Read:തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
‘പെണ്‍കുട്ടികള്‍ക്ക് ഒരു പ്രായമാവുമ്പോള്‍ ഓവര്‍ കോട്ട് ധരിക്കണം , ഷാള്‍ വേണം തുടങ്ങിയ നിബന്ധനകള്‍ വെയ്ക്കുമ്പോള്‍ അവരുടെ ശരീരത്തിന് എന്തോ പ്രശ്‌നമുള്ള രീതിയില്‍ അല്ലെങ്കില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് ശരീരം കൂടുതല്‍ പ്രോട്ടക്റ്റ് ചെയ്യണമെന്ന ചിന്താഗതിയാണ് നമ്മള്‍ കൊടുക്കുന്നത്. യൂണിഫോമിൽ മാത്രം ആകരുത് ഈ മാറ്റം. കുട്ടികളെ ജെന്‍ഡര്‍ അനുസരിച്ച് മാറ്റിയിരുത്തുന്നത്, പെൺകുട്ടികൾക്ക് ഒരു ജോലി, ആൺകുട്ടികൾക്കൊരു ജോലി എന്നതും മാറ്റണം. ഉദാഹരണത്തിന് പെണ്‍കുട്ടികള്‍ മാത്രം ക്ലാസ് റും അടിച്ചുവാരി വൃത്തിയാക്കുക ആണ്‍കുട്ടികള്‍ ബെഞ്ച് പിടിച്ചിടുക അത്തരം വേര്‍ത്തിരിവുകള്‍ പൂര്‍ണ്ണമായും മാറിയേ തീരൂ’, മല്ലു അനലിസ്റ്റ് വ്യക്തമാക്കി.
നേരത്തെ, ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം അഭിനന്ദാർഹമാണെന്ന് നടി മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. മുട്ടിനു താഴെവരെയോ കാൽപാദംവരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാനാകുമോയെന്നാണ് നടി ചോദിക്കുന്നത്. ത്രീ ഫോർത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം കേരളത്തിലും സജീവമാകുന്നത് സന്തോഷകരമായ കാര്യമാണെന്നും ആൺ, പെൺ വ്യത്യാസമില്ലാത്ത കാലത്തിലേക്കുള്ള യാത്രയിലാണ് ഓരോരുത്തരുമെന്നും മഞ്ജു പറഞ്ഞിരുന്നു.
Post Your Comments