Latest NewsKeralaNews

വാടക കുടിശിക ചോദിച്ചതിന് പീഡപ്പിച്ചെന്ന് വ്യാജ പരാതി നൽകി : വനിത എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട് : വാടക കുടിശിക ആവശ്യപ്പെട്ട വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫിസിലെ എസ്‌ഐ സുഗുണവല്ലിയെയാണ്‌ സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിനും നിർദേശമുണ്ട്.

Also Read : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ

നാലുമാസത്തോളമായി വാടക നൽകാതിരുന്ന സുഗുണവല്ലിയോട് കുടിശിക തീർത്തു നൽകാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു. വീട്ടുടമസ്ഥൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുഗണവല്ലിയെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല.തുടർന്ന് നാല് ദിവസത്തിന് ശേഷം വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്നെ കയറി പിടിച്ചെന്ന് പന്നിയങ്കര പോലീസ് സ്റ്റേഷനിൽ സുഗുണവല്ലി പരാതി നൽകുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് ബോധ്യപെട്ടത്തിനെ തുടർന്ന് സുഗുണവല്ലിയെ സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button