Latest NewsCricketNewsSports

ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത

മുംബൈ: ടി20യ്ക്ക് പിന്നാലെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത. പകരം രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ടെന്നുമാണ് വിവരം.

2023ല്‍ ഏകദിന ലോകകപ്പ് മുൻനിർത്തി എത്രയും വേഗം ഇത് നടപ്പിലാക്കുമെന്നും സൂചനയുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം മൂലം കോഹ്ലിയുടെ ബാറ്റിംഗ് പഴയതുപോലെ കരുത്തുറ്റതല്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റന്‍ ചുമതലകള്‍ കോഹ്ലിയില്‍ നിന്ന് മാറ്റിയാല്‍ താരം തിരികെ ഫോമിലെത്തിയേക്കും. രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

Read Also:- വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്

ദക്ഷിണാഫ്രിക്കക്കെതിരായ ഉഭയകക്ഷി പരമ്പരയില്‍ രോഹിതാവും ഇന്ത്യന്‍ ടീമിനെ നയിക്കുക. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നല്‍കേണ്ടതുണ്ട്. അതിനാല്‍, മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിന് സമയം നല്‍കാനായാണ് ഉടന്‍ രോഹിതിനെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button