കൊച്ചി: തൃശൂർ ചേർപ്പ് കോടന്നൂർ സെന്ററിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ശരിവെച്ച് ഹൈകോടതി. മൂന്ന് പ്രതികൾക്ക് കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷയാണ് ഹൈകോടതി ശരി വെച്ചത്.
ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മണ്ടന്തറ പ്രജിൽ, തയ്യിൽ സുരേഷ്, മംഗലംപുള്ളി അലക്സ് എന്നിവർക്ക് തൃശൂർ അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.
Read Also :മധ്യവയസ്കനെ മർദിച്ചവശനാക്കി : ആർമി ഉദ്യോഗസ്ഥൻ പിടിയിൽ
2014 ഏപ്രിൽ 25ന് താണിക്കമുനയം റോഡിൽ ചേർപ്പ് പൊലീസിന്റെ ഗുണ്ടപട്ടികയിലുള്ള കോടന്നൂർ തോപ്പിൽ ഉണ്ട രാജേഷ് എന്ന രാജേഷ്, കാരക്കാട്ട് മാരാത്ത് അയ്യപ്പദാസ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവർ. കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നുത്. ഇതിൽ രണ്ടുപേരെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. ശിക്ഷ വിധി ചോദ്യംചെയ്ത് മൂവരും നൽകിയ അപ്പീൽ ഹർജി കോടതി തള്ളുകയും ചെയ്തു.
Post Your Comments