News

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയ്ക്ക് 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

ഗുജറാത്ത്‌ : നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം. അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
പോക്‌സോ സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജി പിഎസ് കലയാണ് പ്രതിയായ അജയ് നിഷാദിന് മരണം വരെ തടവുശിക്ഷ വിധിച്ചത്.

Also Read : ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി, ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്: വീണ ജോർജ്ജ്

ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ ഒക്ടോബര്‍ 13 നാണ് അറസ്റ്റിലാകുന്നത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ഒക്ടോബര്‍ 12 നു നാല് വയസ്സുകാരിയെ സച്ചിന്‍ ജിഐഡിസി പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.

ഇത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത് ഗുജറാത്ത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രൊസിക്യൂഷന്‍ മാധ്യമങ്ങളോടു പറഞ്ഞു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് കുട്ടി ഇരയായതെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button