ഗര്‍ഭകാലം ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു.
എന്നാല്‍, കുഞ്ഞ് ജനിച്ചുകഴിച്ചാല്‍ സ്വന്തം ആരോഗ്യം പോലും പലരും ശ്രദ്ധിക്കാറില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അമ്മമാര്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമ്മയുടെ മുലപാലാണ് കുഞ്ഞിന്‍റെ ആരോഗ്യം. മുലയൂട്ടുമ്പോള്‍ കഴിക്കേണ്ട ഭക്ഷണം എന്തൊക്കെ എന്ന് നോക്കാം.
➤ പപ്പായ
പച്ച പപ്പായ മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പഴമാണ്. പപ്പായ പഴുക്കുന്നതിന് മുമ്പ് കഴിക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന എൻസൈമുകൾ മുലപ്പാൽ വർദ്ധിപ്പിക്കും.
➤ അവോക്കാഡോ
വൈറ്റമിൻ സി, എ, പൊട്ടാസ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. കൂടാതെ ധാരാളം ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിരിക്കുന്നു. ഇത് മുലപ്പാലുണ്ടാവാൻ സഹായിക്കും.
➤ പഴം
മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പഴം. വാഴപ്പഴം ശരീരത്തിലെ ഫോളിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കം. കൂടാതെ ഇതിൽ ധാരാളം വൈറ്റമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു. വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് ശക്തി പകരുന്നു. അമ്മയുടെയും കുഞ്ഞിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
➤ സ്ട്രോബറി
കാണുന്ന പോലെ തന്നെ ഒരുപാട് ഗുണങ്ങളുളള ഫലമാണ് സ്ട്രോബറി. സ്ട്രോബറിയില്‍ ഇരുമ്പ്, വൈറ്റമിൻ സി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായടങ്ങിയിരിക്കുന്നു. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും സ്ട്രോബറി കഴിക്കാം.
Post Your Comments