KollamLatest NewsKeralaNattuvarthaNews

റോഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം

കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി അ​ജി​ത്തിന്റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്

അ​ഞ്ച​ൽ: റോഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെയാണ് സംഭവം. അ​ഞ്ച​ൽ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് ജ​ങ്​​ഷ​നി​ൽ എ​സ്.​ബി.​ഐ​ക്ക് സ​മീ​പ​മാ​ണ് കാറിന് തീ പിടിച്ചത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി അ​ജി​ത്തിന്റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.

കാർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം അ​ജി​ത്തും കു​ടും​ബ​വും സ​മീ​പ​ത്തെ തു​ണി​ക്ക​ട​യിൽ കയറിയതായിരുന്നു. ഇതിനിടെയാണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്.​ഐ ജ്യോ​തി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കു​ക​യും പ്രദേശത്ത് ​ഗതാ​ഗത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്തു.

Read Also:ചിന്നമ്മ വധക്കേസ് : ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്​തു

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അതേസമയം തീ ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സംഭവത്തിൽ അ​ഞ്ച​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button