ഹൈദരാബാദ് : ഹൈദരാബാദിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 18 തവണ യുവതിയെ കുത്തി പരിക്കേല്പിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ മുൻ കാമുകൻ ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിരിഷ എന്ന യുവതിയെയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുൻകാമുകൻ ബസവരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Also Read : ‘ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, ചൈനയാണ്‘: ജനറൽ ബിപിൻ റാവത്ത്
യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ശ്രീധര്‍ എന്ന ആളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇത് മൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഹൈദരാബാദിലെ എല്‍.ബി. നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസ്തിനപുരത്താണ് സംഭവം. യുവതി താമസിച്ചിരുന്ന മുറിയിലെത്തിയായിരുന്നു അക്രമം. ദൗലത്താബാദ് സ്വദേശികളാണ് ഇരുവരും.
Post Your Comments